നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബ്രിട്ടനിലെ സമ്പന്നരിൽ ഹിന്ദുജ കുടുംബം ഒന്നാമത്

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 37.196 ബില്യൺ പൗണ്ടുമായി 2024ലെ സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്.

യു.കെയിൽ താമസിക്കുന്ന ഏറ്റവും സമ്പന്നരായ 1000 വ്യക്തികളും കുടുംബങ്ങളുമാണ് സൺഡേ ടൈംസിന്റെ പട്ടികയിലുള്ളത്.

ആഗോള ബിസിനസിൽ ഹിന്ദുജ ഗ്രൂപ്പ് കൈവരിച്ച മികച്ച നേട്ടങ്ങൾക്കും വിജയത്തിനുമുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിംഗ്.

യു.കെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി.പി. ഹിന്ദുജ ചെയർമാനായുള്ള ഗ്രൂപ്പ് കമ്പനികൾക്ക് 38 രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ബിസിനസുണ്ട്.

ഹിന്ദുജ ഫൗണ്ടേഷനിലൂടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.

X
Top