തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യമനുസരിച്ച് വളര്‍ച്ച ഇരട്ടിയാകും.

പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസണ്‍ ഫുഡ്, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍ വിതരണ ശൃംഖലയിലും വിപണി ഗവേഷണത്തിലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

2025-26 ഓടെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ വളര്‍ച്ച ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ എഫ് എം സി ജി (ഫാസ്റ്റ്-മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്) മേഖലയില്‍ ഒട്ടേറെ പുതിയ നിയമനങ്ങള്‍ക്ക് വഴി തെളിയും. ടീംലീസ് എഡ്ടെക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 ന്റെ രണ്ടാം പകുതിയില്‍ ഈ മേഖലയിലെ പുതു നിയമനങ്ങള്‍ 32 ശതമാനം ഉയര്‍ന്നു.

ഗ്രാമീണ, അര്‍ധ നഗര വിപണികളിലേക്കുള്ള, ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ കടന്നുകയറ്റമാണ് ഈ വര്‍ധനവിന് കാരണം. ഇത് 2019-20 ലെ 263 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26 ഓടെ 535 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതോടെ FMCG തൊഴില്‍ മേഖലയും അതിവേഗം വികസിക്കും. നഗരങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും പ്രാദേശിക വിപണികള്‍ വിപുലീകരിക്കുകയും ചെയ്യുന്നതോടെ പുതിയ നിയമനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top