അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യൻ ഓഹരി സൂചിക 2022നേക്കാള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ തുടരുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ശക്തമായ കുതിപ്പ്‌ നടത്തുകയും പുതിയ റെക്കോഡ്‌ നിലവാരങ്ങള്‍ ഓരോ ദിവസവും രേഖപ്പെടുത്തുകയും ചെയ്യുമ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെലവ്‌ കുറഞ്ഞ നിലയിലാണ്‌.

2022 ജനുവരിയില്‍ 58,00 പോയിന്റ്‌ രേഖപ്പെടുത്തിയ സമയത്തേക്കാള്‍ താഴ്‌ന്ന നിലയിലാണ്‌ 67,000 പോയിന്റിലെത്തി നില്‍ക്കുന്ന സെന്‍സെക്‌സിന്റെ പി/ഇ (പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ).

സെന്‍സെക്‌സ്‌ 2022-23ല്‍ 15 ശതമാനം ഉയര്‍ന്നപ്പോള്‍ സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട കമ്പനികളുടെ പ്രതി ഓഹരി വരുമാനത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായത്‌.

സെന്‍സെക്‌സിന്റെ ഇപ്പോഴത്തെ പി/ഇ 24.73 മടങ്ങാണ്‌. അതേ സമയം 2022 ജനുവരിയില്‍ സെന്‍സെക്‌സ്‌ 28.17 മടങ്ങ്‌ പി/ഇയിലാണ്‌ വ്യാപാരം ചെയ്‌തിരുന്നത്‌. ബിഎസ്‌ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകളിലും സമാനമായ പ്രവണതയാണുള്ളത്‌.

2022 ജനുവരിയില്‍ 24,613 പോയിന്റ്‌ ആയിരുന്നപ്പോള്‍ ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചികയുടെ പി/ഇ 27.24 മടങ്ങായിരുന്നു. അതേ സമയം ഇപ്പോള്‍ 29,423 പോയിന്റില്‍ എത്തിനില്‍ക്കുമ്പോള്‍ പി/ഇ 25.25 മടങ്ങാണ്‌.

2022 ജനുവരിയില്‍ 29,226 പോയിന്റില്‍ നില്‍ക്കെ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചികയുടെ പി/ഇ 46.7 മടങ്ങായിരുന്നു.

അതേ സമയം ഇപ്പോള്‍ 33,828 പോയിന്റില്‍ എത്തിനില്‍ക്കുമ്പോള്‍ പി/ഇ 26.65 മടങ്ങ്‌ മാത്രമാണ്‌.

X
Top