പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ടെസ്ലയുടെ ഇന്ത്യയിലെ നിക്ഷേപം അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: പുതിയതും കൂടുതല്‍ ചെലവ് കുറഞ്ഞതുമായ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിലവിലെ നിര്‍മ്മാണ ശേഷി ഉപയോഗപ്പെടുത്തുമെന്ന് ടെസ്ല പ്രഖ്യാപിച്ചു.

മെക്‌സിക്കോയിലെയും ഇന്ത്യയിലെയും പുതിയ ഫാക്ടറികളില്‍ ഭാവിയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ കമ്പനി തല്‍ക്കാലം മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നിര്‍മ്മാതാവ് 2023 മുതല്‍ ഉല്‍പ്പാദനം 50% വര്‍ധിപ്പിക്കാനുള്ള ഉദ്ദേശ്യം വിശദീകരിച്ചു. പുതിയ നിര്‍മ്മാണ ലൈനുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് 2023 മുതല്‍ ഉത്പാദനം 50% വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ലോകത്തെ മുന്‍നിര ഇവി നിര്‍മ്മാതാവ് പറഞ്ഞു.

ഈ നടപടി പ്രതീക്ഷിച്ചതിലും കൂടുതല്‍ ചെലവ് കുറക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ അനിശ്ചിതത്വമുള്ള വിപണിയില്‍ കാര്യക്ഷമമായ മൂലധനചെലവ് വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനിയെ പ്രാപ്തരാക്കും.

ടെസ്ലയുടെ ജാഗ്രതാ സമീപനത്തോട് നിക്ഷേപകര്‍ അനുകൂലമായി പ്രതികരിച്ചു. കമ്പനിയുടെ ത്രൈമാസ ഫലങ്ങള്‍ സാമ്പത്തിക പ്രതീക്ഷകളേക്കാള്‍ കുറവാണെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷമുള്ള ട്രേഡിംഗില്‍ ടെസ്ല ഓഹരികളില്‍ 12% കുതിപ്പിന് കാരണമായി.

ടെസ്ല ടെക്സാസിലും മെക്സിക്കോയിലും ഒരു മൂന്നാം രാജ്യത്തും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന മോഡല്‍ 2 എന്നറിയപ്പെടുന്ന വിലകുറഞ്ഞ വാഹനം പുറത്തിറക്കാനുള്ള പദ്ധതികള്‍ കമ്പനി ഉപേക്ഷിച്ചതായി ഏപ്രില്‍ 5-ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഡല്‍ 2 ന് 25,000 ഡോളര്‍ ചിലവ് വരുമെന്നും ടെസ്ലയുടെ വളര്‍ച്ചയെ ഒരു മാസ് മാര്‍ക്കറ്റ് വാഹന നിര്‍മ്മാതാവാക്കി മാറ്റുമെന്നും പ്രതീക്ഷിച്ചിരുന്നു.

‘റോയിട്ടേഴ്സ് നുണ പറയുകയാണ്’ എന്ന സന്ദേശവുമായി മസ്‌ക് റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരുന്നു.പക്ഷേ അദ്ദേഹം വിശദാംശങ്ങള്‍ നല്‍കിയില്ല.

2025-ന്റെ രണ്ടാം പകുതിയിലാണ് വിലകുറഞ്ഞ മോഡല്‍ 2 ന്റെ റിലീസിനായി മസ്‌ക് മുമ്പ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ടെസ്ലയുടെ എന്‍ജിനീയറിങ് മേധാവി ലാര്‍സ് മൊറാവി, പുതിയ നിര്‍മ്മാണ പ്രക്രിയകളും ഉല്‍പ്പാദന ലൈനുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെപ്പറ്റി ഊന്നിപ്പറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇടപഴകുന്നതിന്റെയും ഒരു ഓട്ടോ ഫാക്ടറിയില്‍ കാര്യമായ നിക്ഷേപം പ്രഖ്യാപിക്കുന്നതിന്റെയും മുന്‍കൂര്‍ സൂചനകള്‍ ഉണ്ടായിരുന്നിട്ടും, മീറ്റിംഗ് റദ്ദാക്കുന്നതിന് ‘വളരെ കനത്ത ബാധ്യതകള്‍’ ടെസ്ല ഉദ്ധരിച്ചതിനാല്‍ മസ്‌കിന്റെ പദ്ധതികള്‍ പാളം തെറ്റുകയായിരുന്നു.

X
Top