ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യ പരീക്ഷണഘട്ടത്തിൽ

ഒട്ടാവ: കാനഡയിലെ ടെസ്‌ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി സർവകലാശാലയുമായി സഹകരിച്ച് 100 വർഷത്തേക്ക് നിലനിൽക്കുന്ന നോവൽ നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഒരു പ്രബന്ധം തയ്യാറാക്കി. നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിംഗും ഊർജ്ജ സാന്ദ്രതയും നൽകുന്ന രീതിയിലാണ് ഈ ബാറ്ററികൾ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
ഇലക്‌ട്രെക്കിന്റെ റിപ്പോർട്ട് പ്രകാരം, നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാൻ ഈ ബാറ്ററി സാങ്കേതിക വിദ്യയുടെ പഠനത്തിൽ പങ്കെടുക്കുന്നുണ്ട്. ലിഥിയം-അയൺ ബാറ്ററികളിൽ ഇന്ന് കാണുന്ന സാങ്കേതിക വികാസങ്ങളിൽ എല്ലാം നിർണ്ണായക പങ്കാളിത്തം ഉള്ള ഗവേഷകമനാണ് ജെഫ് ഡാൻ എന്നത് പുതിയ പഠനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലെ ബാറ്ററികളിൽ അവയുടെ മിശ്രിതമായി നിക്കൽ ആയിരിക്കും ഉപയോഗിക്കുക. ഇത് ഉയർന്ന സാന്ദ്രത ബാറ്ററിക്ക് നൽകും. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ബാറ്ററി നൽകുന്നു. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികളുടെ തനതായ രാസഘടന ചാർജ് ചെയ്യുന്ന താപനിലയെ അടിസ്ഥാനമാക്കി കൂടുതൽ കാലം നിലനിൽക്കും എന്നാണ് ഗവേഷകർ പറയുന്നത്.
എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ, ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാം എന്നാണ് പ്രബന്ധത്തിൽ ഗവേഷകർ പറയുന്നത്. ഇത് ശരിക്കും വിപ്ലവകരമായ ഒരു സംഭവമായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്.
കൂടാതെ, മുൻകാലങ്ങളിൽ നിക്കൽ ബാറ്ററികളിൽ കോബാൾട്ട് ഉണ്ടായിരുന്നു. ഇപ്പോൾ കോബാൾട്ടിന്റെ ലഭ്യത വലിയ പ്രശ്നമാണ്. ഈ ആശങ്ക ഇല്ലാതാക്കാൻ പുതിയ ബാറ്ററിയുടെ ഘടനയിൽ കോബാൾട്ട് കുറവുള്ളതോ തീരെയില്ലാത്തതോ ആയ അതേ രീതിയിലായിരിക്കും ഡിസൈൻ ചെയ്യുക.

X
Top