ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

‘ടേം ഇന്‍ഷുറന്‍സ്സാമ്പത്തിക പരിരക്ഷ നല്‍കും’

കൊച്ചി: ടേം ലൈഫ് ഇന്‍ഷുറന്‍സിന് അത്യാവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കാന്‍ കഴിയുമെന്നും, കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന ലൈഫ് കവര്‍ നല്‍കുന്നതിനാല്‍ കുടുംബനാഥന്റെ അഭാവത്തില്‍ പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു ഉത്തമ മാര്‍ഗമാണിതെന്നും ഇന്‍ഷുറന്‍സ് അവയര്‍നെസ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

പുകവലിക്കാത്ത, യാതൊരു രോഗാവസ്ഥയുമില്ലാത്ത 30 വയസുള്ള ആരോഗ്യവാനായ ഒരു പുരുഷന്, പ്രതിമാസം 1,000 രൂപയോളം പ്രീമിയം അടച്ചുകൊണ്ട് 30 വര്‍ഷത്തെ കാലാവധിയില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ അര്‍ഹതയുണ്ട്. പോളിസി ഉടമയുടെ മരണം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍, പോളിസിയില്‍ നിന്ന് ലഭിക്കുന്ന പണം കുടുംബത്തിന് അടിയന്തര ചെലവുകള്‍ വഹിക്കുന്നതിനും, കടങ്ങള്‍ വീട്ടുന്നതിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്നതിനും, അല്ലെങ്കില്‍ അവരുടെ ജീവിത നിലവാരം നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

X
Top