
പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ ഇന്നലെ ശക്തമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ 10 പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
മേഖലാ സൂചികകളില്‍ നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചികയാണ് ഇന്നലെ കൂടുതല്‍ മുന്നേറ്റം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഹരി വില 14 ശതമാനം ഉയര്‍ന്നു. യൂകോ ബാങ്ക് ഏഴ് ശതമാനം നേട്ടമുണ്ടാക്കി.
ഇവയ്‌ക്കു പുറമെ പഞ്ചാബ് & സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചികയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള എസ്‌ബിഐ ഇന്നലെ ഒന്നര ശതമാനം ഉയര്‍ന്നു. 608.4 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയ എസ്‌ബിഐയുടെ ഉയര്‍ന്ന വില. 629 രൂപയാണ് എസ്‌ബിഐയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.
ഇന്നലെ നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക ഏഴ് ശതമാനം ഉയര്‍ന്നിരുന്നു.