ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യയിൽ സാറ്റലൈറ്റ് ട്യൂണറുള്ള ടെലിവിഷൻ വരുന്നു; ഇനി സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകൾ കാണാം

മുംബൈ: രാജ്യത്ത് ഇനി സെറ്റ് ടോപ് ബോക്സുകൾ ഇല്ലാതെയും ടെലിവിഷൻ ചാനലുകൾ കാണാം. ടി.വി.കളിൽത്തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ തിങ്കളാഴ്ച പറഞ്ഞു. നടപ്പായാൽ സൗജന്യമായി കിട്ടുന്ന ഇരുനൂറോളം ചാനലുകൾ സെറ്റ് ടോപ് ബോക്സുകളില്ലാതെ കാണാനാകും.

ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. ടെലിവിഷൻ നിർമാതാക്കളോട് ടി.വി. സെറ്റുകളിൽ ബിൽറ്റ് ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനം നടപ്പായാൽ ടി.വി. ചാനലുകൾ കാണാൻ സെറ്റ് ടോപ് ബോക്സുകൾ ആവശ്യമില്ലാതാകും. റേഡിയോ സെറ്റുകളിലേതുപോലെ ടി.വി.യിൽ നേരിട്ട് ചാനലുകൾ ട്യൂൺ ചെയ്യാനാകും. വീടുകളിൽ ചെറിയ ആന്റിന ഘടിപ്പിക്കണം.

ടി.വി.കളിൽ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താൻ നിർമാതാക്കൾക്ക് നിർദേശം നൽകാനുള്ള നടപടി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

X
Top