ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

ഓഹരി വിഭജനം പ്രഖ്യാപിച്ചു; കുതിപ്പ് നടത്തി ടിഡി പവര്‍ സിസ്റ്റംസ്

ന്യൂഡല്‍ഹി: ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടിഡി പവര്‍ സിസ്റ്റംസ് ഓഹരി ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 6.5 ശതമാനം ഉയര്‍ന്ന് 612.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 618.15 രൂപയുടെ ഇന്‍ട്രാ ഡേ ഉയരം കൈവരിക്കാനും സ്റ്റോക്കിനായി.

1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം പൂര്‍ത്തിയാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടും. റെക്കോര്‍ഡ് തീയതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

രാജ്യത്തെ പ്രമുഖ എസി ജനറേറ്റര്‍ നിര്‍മ്മാതാക്കളായ ടിഡി പവര്‍ സിസ്റ്റംസ് ജൂണിലവസാനിച്ച പാദത്തില്‍ 21.149 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 10.38 കോടി രൂപമാത്രമായിരുന്നു. മൊത്തം വരുമാനം 165.41 കോടി രൂപയില്‍ നിന്നും 211.06 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി.

X
Top