റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

എഐ ഡാറ്റ സെന്‍ററിനായി ടിസിഎസ് 70,000 കോടി നിക്ഷേപിക്കുന്നു

ഹൈദരാബാദ്: ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ (ടിസിഎസ്) ഡാറ്റ സെന്‍റർ ഉപസ്ഥാപനമായ ഹൈപ്പർവാൾട്ട് ഹൈദരാബാദിൽ വൻകിട എഐ ഡാറ്റ സെന്‍റർ ആരംഭിക്കുന്നു.

ഒരു ജിഗാവാട്ട്(ജിഡബ്ല്യു) ശേഷിയോടെ 264 ഏക്കർ ഭൂമിയിൽ ഒരു സെന്‍ററിനായി 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു കമ്പനി അധികൃതർ അറിയിച്ചു.

കസ്റ്റമേഴ്സിന്‍റെ താത്പര്യങ്ങളും ആധുനിക സാങ്കേതിക ആവശ്യങ്ങളും പരിഗണിച്ച് ഘട്ടംഘട്ടമായാണു കാംപസ് ഒരുക്കുക. എഐ സൗകര്യങ്ങൾക്കായി രൂപകല്പന ചെയ്യുന്ന ഈ സൗകര്യം മുൻനിര എഐ കമ്പനികൾക്കും ഹൈപ്പർസ്കെയിലേഴ്സിനും ഉപയോഗിക്കാനാകും.

പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഹൈദരാബാദിലെ കാമ്പസ് രാജ്യത്തെതന്നെ ഏറ്റവും വലിയ എഐ കാമ്പസായി മാറുമെന്നും അധികൃതർ വ്യക്തമാക്കി.

X
Top