പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

മികച്ച പ്രവർത്തന ഫലവുമായി ടിസിഎസ്

മുംബൈ: 2026 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ മികച്ച പ്രവർത്തനഫലവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ്.

മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം വർധിച്ച് 13,718 കോടി രൂപയായി. നികുതിക്കുശേഷമുള്ള ലാഭം മൂന്നാം പാദത്തേക്കാൾ 29 ശതമാനമാണ് വർധിച്ചത്.

നാലാംപാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 10 ശതമാനം വളർച്ചയോടെ 70,698 കോടി രൂപയിലെത്തി. ഇത് വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമാണ് ടിസിഎസ് കാഴ്ചവച്ചിരിക്കുന്നത്.

ഓഹരിയൊന്നിന് 31 രൂപ വീതം ഫൈനൽ ഡിവിഡന്‍റ് (ലാഭവിഹിതം) നൽകാനും കമ്പനി ബോർഡ് അനുമതി നൽകി. ഇതോടെ 2026 സാമ്പത്തിക വർഷത്തെ ആകെ ലാഭവിഹിത വിതരണം 39,571 കോടി രൂപയായി ഉയർന്നു.

കമ്പനിയുടെ വാർഷിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വരുമാനം 2.3 ബില്യണ്‍ ഡോളർ കടന്നു.

X
Top