ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

മൂന്നുവര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താന്‍ ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കെറ്റ്

ബെംഗളൂരു: ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌കെറ്റ് മൂന്ന് വര്‍ഷത്തിനകം ഓഹരികള്‍ ലിസ്റ്റ് ചെയ്‌തേക്കും. മൂലധന സമാഹരണത്തെ തുടര്‍ന്ന് മൂല്യം 3.2 ബില്യണ്‍ ഡോളറായി വര്‍ധിച്ച സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരി കമ്പനിയാണ് ബിഗ്ബാസ്‌ക്കെറ്റ്.

രാജ്യമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ഈ ഇ-കൊമേഴ്സ് സ്ഥാപനം. അതിനുശേഷം, 24 മുതല്‍ 36 മാസങ്ങള്‍ക്കുള്ളില്‍, പ്രാരംഭ പബ്ലിക് ഓഫര്‍ ആരംഭിക്കും. കൂടുതല്‍ സ്വകാര്യ മൂലധനം സമാഹരിക്കാനും പദ്ധതിയുണ്ട്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ പരേഖ് ഒരഭിമുഖത്തില്‍ പറഞ്ഞു.

പുതിയ ഫണ്ടുകള്‍ വിന്യസിക്കുമ്പോള്‍ മൂലധന വിപുലീകരണത്തിനും വിപണനത്തിനും ഇടയില്‍ ഒരു ‘ വിഭജനം’ ഉണ്ടാകും. ബിബി നൗ വിതരണം ചെയ്യുന്ന ഡാര്‍ക്ക് സ്റ്റോറുകളുടെ എണ്ണം 200 ല്‍ നിന്നും 300 ആയി വര്‍ദ്ധിപ്പിക്കും. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് ഫോര്‍മാറ്റാണ് ബിബിനൗ.

30 മിനിറ്റിനുള്ളില്‍ ഗാര്‍ഹിക അവശ്യവസ്തുക്കള്‍ സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 55 നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി, പ്രവര്‍ത്തനം 75 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. 80 മുതല്‍ 100 എണ്ണം വരെ പട്ടണങ്ങളിലും പ്രവര്‍ത്തനം തുടങ്ങും.

നിലവില്‍ 450 പട്ടണങ്ങളിലാണ് പ്രവര്‍ത്തനം.

X
Top