Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

എൻഐഎൻഎൽ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ച് ടാറ്റ സ്റ്റീൽ

മുംബൈ: ഒഡീഷ ആസ്ഥാനമായുള്ള നീലാചൽ ഇസ്പത് നിഗം ​​ലിമിറ്റഡിന്റെ (എൻഐഎൻഎൽ) പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ച് ടാറ്റ സ്റ്റീൽ. ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനം എൻഐഎൻഎല്ലിനെ 12,000 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. 1.1 ദശലക്ഷം ടൺ സ്റ്റീൽ നിർമ്മാണ ശേഷിയുള്ള പ്ലാന്റ് വിവിധ കാരണങ്ങളാൽ ഏകദേശം രണ്ട് വർഷത്തോളമായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.

2022 ജൂലൈ 4 ന് ഏറ്റെടുക്കൽ പൂർത്തിയാക്കി 90 ദിവസങ്ങൾക്ക് എൻഐഎൻഎല്ലിന്റെ പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ ഒരു നാഴികക്കല്ല് കൈവരിച്ചതായി ടാറ്റ സ്റ്റീൽ വിഭാഗമായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്റ്റ്സ് (ടിഎസ്എൽപി) പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് വർഷമായി സൗകര്യം പ്രവർത്തനരഹിതമായതിനാൽ, ടാറ്റ സ്റ്റീലിന്റെ ശക്തമായ നിർവ്വഹണ ശേഷി വിന്യസിക്കുകയും പ്രകടമാക്കുകയും ചെയ്തുകൊണ്ട് വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് & എൻഐഎൻഎൽ ചെയർമാൻ ടി വി നരേന്ദ്രൻ പറഞ്ഞു.

പദ്ധതിക്കനുസരിച്ച് ഉൽപ്പാദനം ക്രമാനുഗതമായി വർധിപ്പിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാതൃസ്ഥാപനമായ ടാറ്റ സ്റ്റീൽ പറഞ്ഞു. കൂടാതെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രതിവർഷം 4.5 ദശലക്ഷം ടൺ ശേഷിയുള്ള നിർമ്മാണ സൗകര്യം സ്ഥാപിക്കാൻ നിക്ഷേപം നടത്താനും ടാറ്റ സ്റ്റീൽ പദ്ധതിയിടുന്നു.

X
Top