Alt Image
ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆ യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆

150 ക്ലീൻ എനർജി ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ടാറ്റ പവർ

മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ സൊസൈറ്റികൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയിലുടനീളം 150 ഗ്രീൻ എനർജി ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചതായി ടാറ്റ പവർ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗിക്കാവുന്ന/ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ചാർജറുകൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയിലുടനീളം 5,000 വരെ ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് ടാറ്റ പവർ മഹാരാഷ്ട്രയിലെ നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിലുമായി (നാരെഡ്‌കോ) സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശുദ്ധമായ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ടാറ്റ പവറിന്റെ ടി ആൻഡ് ഡി പ്രസിഡന്റ് സഞ്ജയ് ബംഗ പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച ടാറ്റ പവർ ഓഹരികൾ 2 ശതമാനത്തിന്റെ നഷ്ടത്തിൽ 201.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവർ. വൈദ്യുതിയുടെ ഉൽപ്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയുടെ ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. 10,577 മെഗാവാട്ടിന്റെ സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷിയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്.

X
Top