
മുംബൈ: എട്ട് വര്‍ഷത്തെ ഉയരത്തിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരി ട്രേഡ് ചെയ്യുന്നത്. മെച്ചപ്പെട്ട പാദ ഫലങ്ങള്‍, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മികച്ച വില്‍പന, അനുബന്ധ കമ്പനിയായ ടാറ്റ ടെക്കിന്റെ ഐപിഒ തുടങ്ങിയ ഘടകങ്ങളാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍. ടാറ്റ ഗ്രൂപ്പിലെ ഈ വാഹന ഓഹരി 3 വര്‍ഷത്തില്‍ 475 ശതമാനം ഉയര്‍ന്നു.
സാങ്കേതികമായി, ഓഹരിയുടെ റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ് (ആര്‍എസ്ഐ) 74.8 ആണ്. ഇത് അമിത വാങ്ങല്‍ ഘട്ടത്തെക്കുറിക്കുന്നു. കൂടാതെ ഒരു വര്‍ഷ ബീറ്റ 1.2 ആയതിനാല്‍ ചാഞ്ചാട്ടം ദൃശ്യമാണെന്നും പറയാം.
ഓഹരി 5,20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്. താഴ്ച വാങ്ങല്‍ അവസരമാണെന്ന് ചോയ്സ് ബ്രോക്കിംഗിലെ ദേവന്‍ മേത്ത അറിയിച്ചു. 650 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാവുന്നതാണ്.
സ്റ്റോപ് ലോസ് 590 രൂപ.






