
മുംബൈ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് (മുമ്പ് ടിഎംഎല്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്) നവംബര്‍ 12 ബുധനാഴ്ച ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ടാറ്റ മോട്ടോഴ്‌സ് പുന:സംഘടനയെത്തുടര്‍ന്നാണ് കമ്പനി നിലവില്‍ വന്നത്. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡാണ് മറ്റൊരു കമ്പനി.ഇരു കമ്പനികളും യഥാക്രമം വാണിജ്യ വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ജാഗ്വാര്‍ ലാന്‍ഡ് റോവറും ഉള്‍പ്പെടെ) നിര്‍മ്മിച്ച് വില്‍പന നടത്തുന്നു.
ഇക്വിറ്റി ഷെയറുകളുടെ ലിസ്റ്റിംഗിനും വ്യാപാരത്തിനും അംഗീകാരം ലഭിച്ചതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഒക്ടോബര്‍ 14 റെക്കോര്‍ഡ് തീയതി അടിസ്ഥാനമാക്കി ഓരോ മാതൃ കമ്പനി ഓഹരികള്‍ക്കും ഡീമെര്‍ജ്ഡ് സിവി ബിസിനസിന്റെ ഒരു വിഹിതം ലഭ്യമാകും. ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ 368 കോടി ഓഹരികള്‍ ടിഎംസിവി എന്ന ചിഹ്നത്തില്‍ 2 മുഖവിലയിലാകും ലിസ്റ്റ് ചെയ്യപ്പെടുക. ട്രേഡ്-ഫോര്‍-ട്രേഡ് സെഗ്മെന്റ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തിലാണ് ട്രേഡിംഗ് ആരംഭിക്കുക.
പാസഞ്ചര്‍ വാഹന കമ്പനി ഓഹരികള്‍ ഒക്ടോബര്‍ 14 ന് പ്രത്യേകം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രീ-ഓപ്പണ്‍ പ്രൈസ് ഡിസ്‌കവറി സെഷനുശേഷം അതിന്റെ ഓഹരികള്‍ ഓരോന്നിനും 400 രൂപയില്‍ ട്രേഡിംഗ് ആരംഭിച്ചു.വിഭജനത്തിന് മുമ്പ്, ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 660.75 രൂപയിലായിരുന്നു.






