വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ടാറ്റ മെറ്റാലിക്‌സിന്റെ ലാഭം 14 കോടിയായി കുറഞ്ഞു

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ടാറ്റ മെറ്റാലിക്‌സിന്റെ അറ്റാദായം 14.29 കോടി രൂപയായി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അറ്റാദായമായ 54.62 കോടി രൂപയിൽ നിന്ന് 73.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 36% വർധിച്ച് 876.98 കോടി രൂപയായി. ഖരഗ്പൂരിലെ റെയിൽ-റോഡ് പ്രക്ഷോഭം മൂലം 4-5 ദിവസത്തേക്ക് തടസ്സമുണ്ടായിട്ടും, പിഗ് അയൺ (PI), ഡക്റ്റൈൽ അയൺ (DI) പൈപ്പ് എന്നിവയുടെ വിൽപ്പന അളവ് യഥാക്രമം 23%, 52% എന്നിങ്ങനെ ഉയർന്നതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ മൊത്തം ചെലവുകൾ 53.3 ശതമാനം ഉയർന്ന് 836.06 കോടി രൂപയായി. ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയർന്ന മറ്റ് ചെലവുകളും മൂലമാണ് മൊത്തം ചെലവുകൾ വർധിച്ചതെന്ന് കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ അവലോകന കാലയളവിൽ ഇബിഐടിഡിഎ 55.6 ശതമാനം ഇടിഞ്ഞ് 45.71 കോടി രൂപയായി കുറഞ്ഞു.

ടാറ്റ സ്റ്റീലിന്റെ ഉപകമ്പനിയാണ് ടാറ്റ മെറ്റാലിക്സ്. കമ്പനിക്ക് പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ പിഗ് അയേണും ഡക്റ്റൈൽ അയേൺ പൈപ്പുകളും ഉത്പാദിപ്പിക്കുന്ന നിർമ്മാണ സൗകര്യങ്ങളുണ്ട്. പ്ലാന്റ് പ്രതിവർഷം ഏകദേശം 600,000 ടൺ ലോഹം ഉത്പാദിപ്പിക്കുന്നു.

നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.33 ശതമാനം ഉയർന്ന് 722.50 രൂപയിലെത്തി.

X
Top