600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

ഹിറ്റാച്ചിയുടെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്

കോഴിക്കോട്: ടാറ്റ ഹിറ്റാച്ചിയുടെ കോഴിക്കോട് ഡീലറായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു.

വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്സ്, മെഷീന്‍ കെയര്‍ വര്‍ക്ക്ഷോപ്പ് എന്നീ സൗകര്യങ്ങളുള്ള ഇവിടം വില്‍പ്പന, സേവനം, ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള ഏകജാലക ഷോപ്പായിരിക്കും. ടാറ്റ ഹിറ്റാച്ചി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിങാണ് ഇത് ഉദ്ഘാടനം ചെയ്തത്.

‘ഉപഭോക്താക്കളുടെ സാമീപ്യം വര്‍ധിപ്പിച്ച് മികച്ച ഇന്‍-ക്ലാസ് വില്‍പ്പനയും സേവന പിന്തുണയും നല്‍കാനുള്ള ടാറ്റ ഹിറ്റാച്ചിയുടെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഈ ഉദ്ഘാടനം,” സന്ദീപ് സിംഗ് പറഞ്ഞു.

”സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വ്യാപനം ഉറപ്പാക്കുക എന്നതാണ് ആശയം. ഈ പുതിയ സൗകര്യം ഉപഭോക്താവിന് മികച്ച സേവനം നല്‍കുന്നതിനുള്ള ഞങ്ങളുടെ കഴിവുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

100 വര്‍ഷത്തിലേറെ അനുഭവസമ്പത്തും 1000-ലധികം ആളുകള്‍ ജോലിയും ചെയ്യുന്ന പിഎസ്എന്‍ ഗ്രൂപ്പിന് വാണിജ്യ വാഹനങ്ങളും നിര്‍മ്മാണ ഉപകരണ വിഭാഗത്തിലും സമ്പന്നമായ ചരിത്രമാണ് പറയാനുള്ളത്.

കഴിഞ്ഞ 17 വര്‍ഷമായി ടാറ്റ ഹിറ്റാച്ചി ഗ്രൂപ്പിന്റെ ഭാഗമായ ഡീലര്ഷിപ്പിന് കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ട്രെയിനിങ് ആന്‍ഡ് ഡെവലൊപ്‌മെന്റ്, ഐടി, നിര്‍മ്മാണം എന്നീ മേഖലകളിലും പിഎസ്എന്‍ ഗ്രൂപ്പ് സജീവമാണ്.

X
Top