ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുഎസ് കമ്പനിയായ കലെയ്റയെ ഏറ്റെടുക്കാൻ ടാറ്റ കമ്മ്യൂണിക്കേഷൻസ്

യുഎസ് കമ്പനി കലെയ്റയെ (Kaleyra) ടാറ്റ കമ്മ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നു. ഏകദേശം 100 ദശലക്ഷം ഡോളറിന്‍റെതാണ് ഇടപാട്.

ന്യൂയോർക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കലെയ്റയുടെ ഓഹരികൾ 7.28 ഡോളർ നിരക്കിൽ ടാറ്റ വാങ്ങും. നിലവിൽ ഏഴു ഡോളറിന് താഴെയാണ് കലെയ്റ ഓഹരികളുടെ വില.

മെസേജിങ്, വീഡിയോ, പുഷ് നോട്ടിഫിക്കേഷൻ, ഇ–മെയിൽസ്, വോയ്സ് തുടങ്ങിയവയിലൂടെ ബിസിനസ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 24 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

ഏറ്റെടുക്കൽ കസ്റ്റമർ ഇന്‍ററാക്ഷൻ പ്ലാറ്റ്ഫോം മേഖല അടക്കമുള്ള കോംടെക്ക് (CommTech) വിപണിയിലെ ടാറ്റയുടെ സാന്നിധ്യം വർധിപ്പിക്കും.

ആഗോളതലത്തിൽ ബാങ്കിങ്, റീട്ടെയ്ൽ, ഡിജിറ്റൽ കൊമേഴ്സ് രംഗത്തെ ബിസിനസ് കമ്മ്യൂണിക്കേഷനിൽ കലെയ്റക്കുള്ള സാന്നിധ്യവും ടാറ്റയ്ക്ക് നേട്ടമാണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരി വില 23 ശതമാനത്തോളമാണ് ഉയർന്നത്.

X
Top