ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

താരീഖ് പെ താരീഖ് പരമ്പര ഖുല്‍ ഖേയില്‍

കൊച്ചി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ വിശദമായി അവതരിപ്പിക്കുന്ന താരീഖ് പേ താരീഖ് എപ്പിസോഡിക് പരമ്പര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഖുല്‍ ഖേയില്‍ അവതരിപ്പിക്കും. ലോകതന്ത്ര മീഡിയ ടെക് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന ഇന്ത്യയുടെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഖുല്‍ ഖേ. രാജ്യ താല്‍പര്യങ്ങളെ സ്വാധീനിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസക്തമായ പ്രശ്‌നങ്ങളും വിഷയങ്ങളും പങ്കുവയ്ക്കുകയാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഒപ്പം പ്രതികൂല സാഹചര്യങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കഥകളും അവതരിപ്പിക്കുന്നു. ഒരു നിശബ്ദ കാഴ്ചക്കാരനാകുന്നതിനുപകരം തടസമില്ലാത്തതും സമ്പന്നവുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും അവരുടെ സ്വാധീനവലയം വര്‍ധിപ്പിക്കാനും ആളുകള്‍ക്ക് അവസരം നല്‍കുന്ന സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഒരു വേദിയാണ് ഖുല്‍ കെ. ചിന്തകള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ പങ്കിടാനും ടെക്സ്റ്റ്, ഇമേജുകള്‍, ഡോക്യുമെന്റുകള്‍, ഓഡിയോ അല്ലെങ്കില്‍ വീഡിയോ ഫോര്‍മാറ്റുകള്‍ പങ്കിടാനും സാധിക്കും.

X
Top