ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആദരവുമായി തനിഷ്‌ക്

കൊച്ചി: ടാറ്റ തനിഷ്‌ക്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയം ആഘോഷിക്കുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിക്കുന്നതിനും അവരുടെ ശ്രദ്ധേയമായ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി തനിഷ്‌ക് ഓരോ കളിക്കാരിക്കും സ്വർണ മോതിരങ്ങള്‍ സമ്മാനമായി നൽകും. രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾ കൈമാറ്റം ചെയ്‌ത സ്വർണം ഉപയോഗിച്ച് നിർമിച്ച മോതിരങ്ങളാണ് സമ്മാനിക്കുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യത്തിന് തലമുറകളോളം ഓർമിക്കാനുള്ള ഒരു നിമിഷം സമ്മാനിച്ചിരിക്കുന്നുവെന്നും അവരുടെ മനക്കരുത്തും നിശ്ചയദാർഢ്യവും 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ അവർ വഹിച്ച രീതിയും അസാധാരണമാണെന്നും ടൈറ്റൻ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഞങ്ങളുമായി കൈമാറിയ സ്വർണത്തിൽ നിന്ന് നിർമിച്ച ഈ മോതിരങ്ങൾ ഈ ടീമിന്‍റെ മനോഭാവത്തെയും പ്രതിബദ്ധതയെയും നേട്ടത്തെയും ആദരിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഈ ടീം രാജ്യത്തിന്‍റെ അഭിമാനം വഹിക്കുന്നത് പോലെ, തനിഷ്‌കിന്‍റെ ഈ മോതിരങ്ങളിൽ രാജ്യത്തിന്‍റെ ഒരു ഭാഗം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top