കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിപണിയിൽ തത്സമയ സെറ്റില്‍മെന്റ്: വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് ആശങ്ക

മുംബൈ: സെബി T+2 ൽ നിന്ന് നിലവിലെ T+1 സെറ്റിൽമെൻ്റ് സൈക്കിളിലേക്ക് അതിവേഗം നീങ്ങുകയും ഇപ്പോൾ അതേ ദിവസത്തെ സെറ്റിൽമെൻ്റിലേക്ക് മാറാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ, ചില മേഖലകളിൽ നിന്ന് വിമർശനം ഉണ്ടായിട്ടുണ്ട്.

പ്രധാനമായും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. ഈ രീതി വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക അവർ ഉന്നയിച്ചിട്ടുണ്ട്. വ്യാപാര ചെലവുകൾ കൂട്ടുമെന്നാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ മറ്റൊരു ആശങ്ക.

എന്നാൽ ഉടനടി ഇടപാട് തീർക്കൽ ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് ഗുണകരമാകുമെന്നാണ് സെബിയുടെ കണക്കു കൂട്ടൽ. ഒരേ ദിവസത്തെ സെറ്റിൽമെൻ്റ് മാർജിൻ ആവശ്യകതകളും, ഡിഫോൾട്ട് റിസ്കും കുറയ്ക്കുമെന്ന് സെബി പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ സെറ്റിൽമെൻ്റ് സൈക്കിൾ 2002-ൽ T+5-ൽ നിന്ന് T+3 ആയും പിന്നീട് 2003-ൽ T+2 ആയും ചുരുക്കി. 2021-ൽ സെബി ഘട്ടം ഘട്ടമായി T+1 സെറ്റിൽമെൻ്റ് സൈക്കിൾ അവതരിപ്പിച്ചു.

അത് പൂർണ്ണമായും നടപ്പിലാക്കിയത് 2023 ജനുവരി മുതലാണ്.

X
Top