റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അദാനി ഗ്രീന്‍ എനര്‍ജിയില്‍ നിന്നും കരാര്‍, 4 ശതമാനം ഉയര്‍ച്ച കൈവരിച്ച് പെന്നി സ്റ്റോക്ക്

മുംബൈ: 48.3 മെഗാവാട്ട് വിന്‍ഡ് പവര്‍ പ്രോജക്റ്റ് ഓര്‍ഡര്‍ അദാനി ഗ്രൂപ്പില്‍ നിന്നും ലഭ്യമായതിനെ തുടര്‍ന്ന സസ്ലോണ്‍ എനര്‍ജി ഓഹരികള്‍ ചൊവ്വാഴ്ച 4 ശതമാനം ഉയര്‍ന്നു. ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാര്‍ ടവറും 2.1 മെഗാവാട്ട് വീതം ശേഷിയുമുള്ള 23 യൂണിറ്റ് വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകളും സ്ഥാപിക്കാനുള്ള കരാറാണ് ലഭ്യമായിരിക്കുന്നത്. കച്ച് ഗുജറാത്തിലെ മാണ്ഡവിയിലാണ് പ്രൊജക്ട് നടപ്പിലാക്കുക.

2023 ല്‍ കമ്മീഷന്‍ ചെയ്യപ്പെടും. ചൊവ്വാഴ്ച 7.75 രൂപയിലാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45.24 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 14.49 ശതമാനം താഴ്ച വരിച്ചിരുന്നു.8,898.09 കോടി രൂപ വിപണി മൂല്യമുള്ള സസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഒരു മിഡ് ക്യാപ്പ് കമ്പനിയാണ്.

പുനരുപയോഗ ഊര്‍ജ പരിഹാരങ്ങളുടെ ലോകത്തിലെ മുന്‍നിര ദാതാക്കളാണ്. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. 14.50 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈയ്യാളുമ്പോള്‍ 6.76 ശതമാനം വിദേശ നിക്ഷേപകരും 13.43 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈവശം വയ്ക്കുന്നു.

65.30 ശതമാനം പബ്ലിക് ഹോള്‍ഡിംഗാണ്.

X
Top