തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

സുശാന്ത് കുറുന്തിൽ ഇന്‍ഫോപാര്‍ക്ക് സിഇഒയായി ചുമതലയേറ്റു

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി സുശാന്ത് കുറുന്തിൽ ചുമതലയേറ്റു. ചൊവ്വാഴ്ച്ച ഇന്‍ഫോപാര്‍ക്കിലെത്തിയ അദ്ദേഹത്തെ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഐ.ടി രംഗത്ത് 30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള സുശാന്ത് കുറുന്തിൽ യു.എസ് ആസ്ഥാനമായ സോഫ്റ്റുവെയര്‍ കമ്പനിയുടെ രാജ്യത്തെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംരംഭകന്‍ എന്ന നിലയില്‍ മൂന്ന് കമ്പനികള്‍ സ്ഥാപിച്ച് വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്.

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജില്‍ നിന്ന് ബി-ടെക്ക് പൂര്‍ത്തീകരിച്ച സുശാന്ത് കുറുന്തിൽ യു.എസ്.എയിലെ സാന്‍ ഹൊസെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.

X
Top