നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വളർച്ച രേഖപ്പെടുത്തി സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്

മുംബൈ: സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 2022 സെപ്‌റ്റംബർ പാദത്തിലെ വിതരണം 1,118 കോടി രൂപയായി മെച്ചപ്പെട്ടു. ഇത് വാർഷിക അടിസ്ഥാനത്തിൽ 5% വർധനയും പാദ അടിസ്ഥാനത്തിൽ 10% വർദ്ധനയുമാണ് രേഖപ്പെടുത്തിയത്.

ബാങ്കിന്റെ മൊത്തം നിക്ഷേപം 37 ശതമാനം ഉയർന്ന് 4,278 കോടി രൂപയായി. കൂടാതെ ഈ പാദത്തിൽ റീട്ടെയിൽ നിക്ഷേപം 3,022 കോടി രൂപയും ബൾക്ക് നിക്ഷേപം 1,256 കോടി രൂപയുമായി മെച്ചപ്പെട്ടു.

രണ്ടാം പാദത്തിലെ കാസ അനുപാതം17% ആയിരുന്നപ്പോൾ, ശേഖരണ കാര്യക്ഷമത 92.4 ശതമാനം ആയിരുന്നു. ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് (സൂര്യോദയ് എസ്എഫ്ബി) . 565 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളിലൂടെ ഇന്ത്യയിലുടനീളമുള്ള 13 സംസ്ഥാനങ്ങളിൽ ബാങ്കിന് വിപുലമായ സാന്നിധ്യമുണ്ട്. ഇതിന് മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരി 0.98 % ഉയർന്ന് 99.50 രൂപയിലെത്തി.

X
Top