ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റിലയന്‍സ് ഹര്‍ജിയില്‍ സെബിയ്ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ചില രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് നോട്ടീസയച്ചു. സെബിയ്ക്ക് നോട്ടീസയച്ചുവെന്നും ഇക്കാര്യം തുടര്‍ന്നും പരിഗണിക്കുമെന്നും ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് അറിയിക്കുന്നു. ചില രേഖകള്‍ റിലയന്‍സിന് കൈമാറാന്‍ സുപ്രീം കോടതി സെബിയോടാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ റിവ്യൂ അപേക്ഷ നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ സെബി നിയമാനുസൃതം പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ആര്‍ഐഎല്‍ ആരോപിക്കുന്നത്.
ഇതുവരെയും തങ്ങള്‍ക്ക് രേഖകള്‍ ലഭ്യമായിട്ടില്ല, നവംബര്‍ 7 ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍ പറയുന്നു.

ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് ആര്‍ഐഎല്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ നല്‍കാനാകില്ലെന്നാണ് സെബി നിലപാട്.

X
Top