100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

യെസ് ബാങ്കിന്റെ 5% ഓഹരി കൂടി വാങ്ങാൻ സുമിട്ടോമോ മിത്‌സൂയി

കൊച്ചി: ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിട്ടോമോ മിത്‌സൂയി ഫിനാൻഷ്യൽ ഗ്രൂപ്പ് യെസ് ബാങ്കിലെ ഓഹരി വിഹിതം 5% കൂടി ഉയർത്തിയേക്കും.

ഇത് സാധ്യമാവുകയാണങ്കിൽ , ജപ്പാൻ ബാങ്കിന്റെ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയരും.

ഇതിനായി യുഎസ് നിക്ഷേപക സ്ഥാപനമായ കാർലൈലിൽ നിന്നും ചെറുകിട നിക്ഷേപകരിൽ നിന്നും യെസ് ബാങ്കിന്റെ 110 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാനാണ് മിത്‌സൂയി ബാങ്ക് ശ്രമിക്കുന്നത്.

ഇതു കൂടാതെ യെസ് ബാങ്ക് ഇറക്കിയ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രത്തിൽ 680 ദശ ലക്ഷം കോടി ഡോളർ ജപ്പാൻ ബാങ്ക് നിക്ഷേപിച്ചേക്കും. ഇതോടെ മിത്‌സൂയിയുടെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലാകും.

X
Top