തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദര്‍ശൻ കെമിക്കല്‍ ഏറ്റെടുക്കുന്നു

കൊച്ചി: ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദർശൻ കെമിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്‌.സി.ഐ.എല്‍) ഏറ്റെടുക്കുന്നു.

ഏറ്റെടുക്കലിന് ശേഷം ഉയർന്ന നിലവാരമുള്ള ചായക്കൂട്ട് ഉത്പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും യൂറോപ്പ്, അമേരിക്ക ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ സാന്നിധ്യവും ഉറപ്പാക്കും. ഹ്യൂബാച്ച്‌ ഗ്രൂപ്പിന് 200 വർഷത്തെ പാരമ്പര്യമുണ്ട്.

2022ല്‍ ക്ലാരിയന്റുമായി സംയോജിപ്പിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിഗ്മെൻ്റ് കമ്പനിയാണിത്. 2021, 22 സാമ്പത്തിക വർഷത്തില്‍ നൂറ് കോടി ഡോളർ യൂറോയിലധികമായിരുന്നു ഹ്യൂബാച്ചിന്റെ വരുമാനം.

എസ്‌.സി.ഐ.എല്‍ മാനേജിംഗ് ഡയറക്ടർ രാജേഷ് രതി ഈ പുതിയ കമ്പനിയെ നയിക്കും.

X
Top