രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆

ഫെബ്രുവരി ഒന്ന്‌ ശനിയാഴ്‌ച ഓഹരി വ്യാപാരം നടന്നേക്കും

ബജറ്റ്‌ ദിനമായ ഫെബ്രുവരി ഒന്ന്‌ ശനിയാഴ്‌ച തുറന്നു പ്രവര്‍ത്തിക്കുന്നത്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളായ എന്‍എസ്‌ഇയും ബിഎസ്‌ഇയും പരിഗണിക്കുന്നു.

ബജറ്റ്‌ ദിനത്തില്‍ ഓഹരി വ്യാപാരത്തില്‍ പങ്കെടുക്കാന്‍ നിക്ഷേപകര്‍ക്ക്‌ അവസരം നല്‍കുന്നതിനായാണ്‌ എന്‍എസ്‌ഇയും ബിഎസ്‌ഇയും ആ ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌.

മുമ്പ്‌ ബജറ്റ്‌ അവതരിപ്പിക്കപ്പെട്ട ശനിയാഴ്‌ചകളില്‍ എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2020 ഫെബ്രുവരി ഒന്നിനും 2015 ഫെബ്രുവരി 28നും ശനിയാഴ്‌ചയായിരുന്നിട്ടും ഓഹരി വ്യാപാരം നടന്നു.

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി തന്റെ എട്ടാമത്തെ ബജറ്റാണ്‌ ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കുന്നത്‌.

X
Top