കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

ഓഹരി വിപണിക്ക് ഇന്ന് അവധി

  • ഈ മാസം രണ്ട് അവധി കൂടി പിന്നാലെയെത്തും

ന്ത്യൻ ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല. നിറങ്ങളുടെ ഉത്സവമെന്ന് വിശേഷണമുള്ള ഹോളി ആഘോഷം കടന്നുവരുന്നതിനാലാണ് ചൊവ്വാഴ്ചത്തെ വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്.

രാജ്യത്തെ വമ്പൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവയ്ക്ക് ഉൾപ്പെടെ ഹോളിയുടെ അവധി ബാധകമാണ്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ ചൊവ്വാഴ്ച ആഭ്യന്തര വിപണി പ്രവർത്തന രഹതിമാകുന്നത് നിക്ഷേപകരേയും ജാഗ്രതയിലാഴ്ത്തി.

മാര്‍ച്ചിലെ മറ്റ് അവധികള്‍
2026 കലണ്ടർ വർഷത്തിൽ ഇന്ത്യൻ ഓഹരി വിപണിക്ക് ഏറ്റവും കൂടുതൽ അവധിയുള്ളത് മാർച്ച് മാസത്തിലാണ്. മൂന്ന് വ്യാപാര ദിനങ്ങൾക്ക് ഇത്തവണ അവധി കിട്ടും. ചൊവ്വാഴ്ചത്തെ അവധിക്ക് പിന്നാലെ മാർച്ച് 26ന് രാമനവമി പ്രമാണിച്ചും നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം കൂടിയായ മാർച്ച് 31ന് മഹാവീര്‍ ജയന്തി കാരണവും ഇന്ത്യൻ വിപണി പ്രവർത്തിക്കുന്നില്ല.

ഇതിനു പുറമെ ഈദുല്‍ ഫിത്വറിനും (ചെറിയ പെരുന്നാള്‍) ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് അവധിയാണ്. മാര്‍ച്ച് 21 ശനിയാഴ്ചയാണ് പെരുന്നാള്‍ അവധി നല്‍കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പതിവുപോലെ വ്യാപാരമില്ല.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യം
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണുള്ളത്. ഇതിന് പുറമെ അവധി ദിനങ്ങൾ കാരണം മാസക്കാലയളവിലെ വ്യാപാര സെഷനുകൾ കുറയുന്നതും ചാഞ്ചാട്ടം വർധിക്കാനുള്ള ഇടവരുത്തും.

അതുപോലെ ഓഹരി ഇടപാടുകളുടെ സെറ്റിൽമെന്റ് സൈക്കിളും (Settlement cycles) ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (F&O) എക്സ്പയറി ദിനങ്ങളിലും മാറ്റം വരാവുന്നതാണെന്നും നിക്ഷേപകർ ശ്രദ്ധിക്കുക.

X
Top