ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: വേനലിൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കൽക്കരി അധിഷ്ഠിത പ്ലാന്റുകൾ 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാൻ കേന്ദ്രം നിർദേശം നൽകി.

വൈദ്യുതി നിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചാണ് നടപടി. ലോഡ് ഷെഡിങ് ഉണ്ടാകരുതെന്ന് വൈദ്യുതി ഉൽപാദന കമ്പനികളോട് നിർദേശിച്ചു. മുൻവർഷങ്ങളിലെ കൽക്കരിക്ഷാമം മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാനും നടപടികൾ ആരംഭിച്ചു.

എല്ലാ കൽക്കരി പ്ലാന്റുകളും ആവശ്യത്തിന് സ്റ്റോക്ക് സൂക്ഷിക്കണം. കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾ ലഭ്യമാണെന്ന് ഇതുസംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തിൽ റെയിൽവേ വ്യക്തമാക്കി.

വൈദ്യുതി ആവശ്യകത വീണ്ടും വർധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.

X
Top