ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സ്റ്റീല്‍ കയറ്റുമതിയില്‍ 54 ശതമാനത്തിൻറെ ഇടിവ്

ഡെല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കയറ്റുമതി 54.1 ശതമാനം കുറഞ്ഞ് 4.74 ദശലക്ഷം ടണ്ണിലേക്കാണ് ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എത്തിയത്.

മേയ് മാസത്തിലാണ് എട്ട് സ്റ്റീല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയത്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള വിപണിയിലെ പങ്കാളിത്തം ഉയര്‍ത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് ഇത് തിരിച്ചടിയായി.

ഉയര്‍ന്ന കയറ്റുമതി തീരുവ ചരക്ക് നീക്കത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. നവംബറില്‍ ഈ തീരുവ ഉപേക്ഷിച്ചെങ്കിലും സ്റ്റീല്‍ നിര്‍മാതാക്കള്‍ അന്താരാഷ്ട്ര വിപണിയിലെ വിപണി പങ്കാളിത്തം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സ്റ്റീല്‍ ഉത്പാദനം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 5.7 ശതമാനം ഉയര്‍ന്ന് 87.9 ദശലക്ഷം ടണ്ണാവുകയും, ഉപഭോഗം 11.5 ശതമാനം ഉയര്‍ന്ന് 85.5 ദശലക്ഷം ടണ്ണിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ കാലത്തെ ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.4 ശതമാനം ഉയര്‍ന്നു.

ക്രൂഡ് സ്റ്റീല്‍ ഉത്പാദനം അഞ്ച് ശതമാനം ഉയര്‍ന്ന് 92.5 ദശലക്ഷം ടണ്ണായി.

X
Top