ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

‘നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രേരകമാകണം’

തിരുവനന്തപുരം: സമൂഹത്തിന്‍റെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രേരകമാകണമെന്ന് ദുബായ് സെന്‍റര്‍ ഓഫ് എഐ ആന്‍ഡ്  ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും അത് സമൂഹത്തിന്‍റെ പ്രയോജനത്തിനായി ഉപയോഗിക്കാനും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍ സ്വകാര്യ മേഖലയില്‍ ബിസിനസ്സ് സൃഷ്ടിക്കാനാവില്ലെന്നും സയീദ് അല്‍ ഫലാസി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള വിടവ് നികത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വെല്ലുവിളി നേരിട്ടപ്പോള്‍ സ്വകാര്യ മൊബിലിറ്റി ടെക്‌നോളജി സ്ഥാപനമായ ഊബറിന്‍റെ മാതൃകയില്‍ ബസ് സര്‍വീസ് ആരംഭിച്ചു. സ്വകാര്യ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അത് സാധ്യമായത്. മൂന്നു മാസംകൊണ്ടു നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു യാത്ര സാധ്യമാക്കി. ആവശ്യാനുസരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാന്‍ കഴിഞ്ഞു. ഇതോടെ വലിയ പ്രശ്നത്തിനാണ് പരിഹാരമായത്.

കഴിഞ്ഞ വര്‍ഷം ഏകദേശം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടുള്ള 780 ദശലക്ഷം ദിര്‍ഹത്തിന്‍റെ കരാറുകളിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് വരുമാനം നേടാനായി. നൂതനാശയങ്ങളും മികച്ച സാങ്കേതികവിദ്യയുമുള്ള കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

X
Top