8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

550 ശതമാനം ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് നടത്തി സിമന്റ് ഓഹരി

ന്യൂഡല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ ശ്രീ സിമന്റ് (NS: SHCM) ന്റെ ഓഹരികള്‍ എക്സ്-ഡിവിഡന്റ് ട്രേഡ് നടത്തി.
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 55 രൂപ അഥവാ 550 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാം ഇടക്കാല ലാഭവിഹിതമാണിത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനി റെക്കോര്‍ഡ് തീയതി 2023 ജൂണ്‍ 1 വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്നു. കമ്പനിയുടെ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് 2023 ജൂണ്‍ 13 ചൊവ്വാഴ്ച മുതല്‍ ലാഭവിഹിതം നല്‍കും.

ശ്രീ സിമന്റ് 2023 ഫെബ്രുവരിയില്‍ ഓഹരിക്ക് 45 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.ഇതോടെ മൊത്തം ലാഭവിഹിതം 100 രൂപയായി. ഇത് മുന്‍ സാമ്പത്തിക വര്‍ഷം നല്‍കിയ 900% അഥവാ 90 രൂപ ലാഭവിഹിതത്തേക്കാള്‍ കൂടുതലാണ്.

91,042 കോടി രൂപയുടെ എം-ക്യാപ് ഉള്ള ലാര്‍ജ് ക്യാപ് കമ്പനിയാണ് ശ്രീ സിമന്റ്‌സ്. 2030-ഓടെ 80 ദശലക്ഷം ടണ്‍ കപ്പാസിറ്റി ലക്ഷ്യം വയ്ക്കുന്നു.

X
Top