ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇൻഡിഗോ പ്രതിസന്ധി മുതലാക്കി സ്‌പൈസ് ജെറ്റ്; ബോയിംഗ് 737 വിമാനങ്ങളുമായി ശേഷി കൂട്ടി

മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, വിപണിയിലെ വിടവ് നികത്താൻ തന്ത്രപരമായ നീക്കങ്ങളുമായി സ്പൈസ് ജെറ്റ്. രണ്ട് പുതിയ ബോയിംഗ് 737 വിമാനങ്ങൾ കൂടി സ്പൈസ് ജെറ്റ് തങ്ങളുടെ ഫ്ലീറ്റിലേക്ക് കൂട്ടിച്ചേർത്തു. ഡൽഹി–ബാങ്കോക്ക്, അഹമ്മദാബാദ്–ദുബായ്, അഹമ്മദാബാദ്–കൊൽക്കത്ത തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിലവില്‍ ഇവയുടെ സർവീസ്.

ഓപ്പറേഷണൽ തകരാറുകൾ കാരണം ഇൻഡിഗോയോട് 5 ശതമാനം സർവ്വീസുകൾ വെട്ടിക്കുറക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആവശ്യപ്പെട്ടത്. ഏകദേശം 110 പ്രതിദിന വിമാന സർവീസുകളാണ് മറ്റ് എയർലൈനുകൾക്ക് പുനഃക്രമീകരിക്കാൻ അധികൃതര്‍ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ ഈ പുതിയ വിമാനങ്ങൾ യാത്രാ ശേഷി വർദ്ധിപ്പിക്കാനും വർദ്ധിച്ചു വരുന്ന യാത്രാ ഡിമാൻഡ് നിറവേറ്റാനും സഹായിക്കുമെന്നാണ് സ്പൈസ് ജെറ്റ് കരുതുന്നത്.

വിപണിയിലെ ഈ അപ്രതീക്ഷിത അവസരം ഉപയോഗപ്പെടുത്താനായി ഷെഡ്യൂൾ വിശ്വാസ്യത ശക്തിപ്പെടുത്താനും വിപണി വിഹിതം വർദ്ധിപ്പിക്കാനുമുളള ശ്രമങ്ങളിലാണ് സ്പൈസ് ജെറ്റ്. കണക്ഷന്‍ ഫ്ലൈറ്റുകള്‍ ശരിയായ സമയത്തും ഉത്തരവാദിത്തോടെയും ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്‍ഗണനയാണ് എയര്‍ലൈന്‍ നല്‍കുന്നത്. വിപണിയിലെ ഈ പുതിയ നീക്കം ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒരു പുതിയ മത്സരത്തിന് വഴി തുറന്നിരിക്കുകയാണ്.

കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ സ്പൈസ് ജെറ്റ് ഓഹരിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെയില്‍ ഓഹരി വില 21 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഓഹരിയുടെ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വില 61.99 രൂപയാണ്. 4,841 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

X
Top