ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഇടക്കാല റിഡംപ്ഷന്‍, നിക്ഷേപകര്‍ക്ക് വന്‍ നേട്ടം

ന്യൂഡല്‍ഹി: രണ്ട് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (എസ്ജിബി) കാലവധിയ്ക്ക് മുന്‍പുള്ള റിഡംപ്ഷന്‍ വില റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഇത് നിക്ഷേപകര്‍ക്ക് മികച്ച ലാഭത്തില്‍ പുറത്തുകടക്കാന്‍ വഴിയൊരുക്കുന്നു.

2020 ഫെബ്രുവരിയിലും 2020 ആഗസ്റ്റിലും പുറത്തിറക്കിയ ബോണ്ടുകള്‍ ഗ്രാമിന് 10,070 രൂപ എന്ന നിരക്കില്‍ റിഡീം ചെയ്യപ്പെടും. സ്വര്‍ണ്ണത്തിന്റെ ശരാശരി വിപണി നിരക്കിനെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചത്.

2020 ഫെബ്രുവരി ബോണ്ട് നിക്ഷേപകര്‍ അഞ്ച് വര്‍ഷത്തിനിടെ 20% വാര്‍ഷിക വരുമാനം നേടിയപ്പോള്‍ 2020 ആഗസ്റ്റ് ബാച്ച് പ്രതിവര്‍ഷം 13.5% പ്രതിഫലം നല്‍കി. കൂടാതെ പ്രതിവര്‍ഷം 2.5% പലിശയും.

2020 ല്‍, ഫെബ്രുവരിയില്‍ 4,070 രൂപയും ഓഗസ്റ്റില്‍ 5,334 രൂപയുമായിരുന്നു സ്വര്‍ണ്ണവില. തുടര്‍ന്നുണ്ടായ ആഗോള അനിശ്ചിതത്വവും പലിശ നിരക്ക് വെട്ടിക്കുറയ്ക്കലും സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ത്തി. ഇതാണ് നേട്ടത്തിന് സഹായിച്ചത്.

എസ്ജിബികള്‍ സാധാരണയായി എട്ട് വര്‍ഷത്തിലാണ് മച്വറാകുന്നത്. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പുറത്തുകടക്കാനാകും. കോവിഡ് കാലത്ത് മഞ്ഞലോഹത്തില്‍ വിശ്വാസം പുലര്‍ത്തിയവര്‍ ഇപ്പോള്‍ നേട്ടങ്ങള്‍ കൊയ്തുവെന്ന് മനസ്സിലാക്കാം.

X
Top