ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

സോവറിൻ ഗോൾഡ് ബോണ്ടുകളുടെ കാലാവധി പൂർത്തിയാകുന്നു

നിക്ഷേപകർക്ക് വമ്പൻ ലാഭവിഹിതം സമ്മാനിച്ച് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ കാലാവധി പൂർത്തിയാകുന്നു. 2019 ജൂലൈ 16-ന് പുറത്തിറക്കിയ 2019-20 സീരീസ്-II ഗോൾഡ് ബോണ്ടുകളുടെ കാലാവധി പൂർത്തിയാകുമ്പോൾ നൽകേണ്ട തുക റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.

2026 ജനുവരി 16-ന് ബോണ്ടുകൾ തിരികെ എടുക്കുമ്പോൾ ഒരു യൂണിറ്റിന് (ഒരു ഗ്രാം സ്വർണം) 14,092 രൂപയാണ് നിക്ഷേപകർക്ക് ലഭിക്കുക. 2019-ൽ ഇഷ്യൂ ചെയ്ത സമയത്തെ വിലയായ 3,443 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 309.29 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഹോൾഡിംഗ് കാലയളവിൽ വർഷം തോറും ലഭിച്ച 2.5% പലിശയും നിക്ഷേപകരുടെ പക്കലുണ്ട്.

ഓൺലൈനായി പണമടച്ച് 50 രൂപ കിഴിവിൽ 3,393 രൂപയ്ക്ക് ബോണ്ട് വാങ്ങിയവർക്ക് 315.32 ശതമാനമെന്ന റെക്കോർഡ് ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. 2019 മേയ് 30-ലെ വിജ്ഞാപന പ്രകാരം അഞ്ചാം വർഷത്തിന് ശേഷം അനുവദനീയമായ അകാല റിഡീംഷൻ തീയതിയിലാണ് നിക്ഷേപകർക്ക് ഈ തുക ലഭിക്കുകയെന്ന് ആർബിഐ വ്യക്തമാക്കി.

X
Top