
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗറുകളില്‍ ഒന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യമേഖലാ ബാങ്കിന്റെ സ്റ്റോക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 8 രൂപയില്‍ നിന്നും 17 രൂപ വരെ ഉയര്‍ന്നു.
ദലാല്‍ സ്ട്രീറ്റിലെ ദുര്‍ബലത ഉണ്ടായിരുന്നിട്ടും, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ചൊവ്വാഴ്ച ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16.90 രേഖപ്പെടുത്തി.
2 ശതമാനം വര്‍ധനവാണ് സ്റ്റോക്ക് നേടിയത്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ 12 രൂപയില്‍ ഓഹരിയ്ക്ക് ശക്തമായ പിന്തുണയുണ്ട്. 20 രൂപ ഭേദിച്ചാല്‍ പിന്നെ 25 രൂപയായിരിക്കും ഓഹരി ലക്ഷ്യം വയ്ക്കുക.
12 രൂപയിലാണ് സ്റ്റോപ് ലോസ് വെയ്‌ക്കേണ്ടത്. കൈവശമുള്ളവര്‍ ഓഹരി ഹോള്‍ഡ് ചെയ്യണമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ പറയുന്നു. 2023 ല്‍ ഓഹരി ഇതിനോടകം 15 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം ഒരു മാസത്തെ കണക്കെടുത്താല്‍ 7 ശതമാനം താഴ്ച വരിച്ചു. 6 മാസത്തില്‍ 105 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി നേടിയത്.






