നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ലയനം നടപ്പാക്കണമെന്ന് സീ എന്റര്‍ടൈന്‍മെന്റ്

മുംബൈ: ലയനം നടപ്പാക്കണമെന്ന സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസിന്റെ ഹര്‍ജിയില്‍, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ സോണിക്ക് നോട്ടീസയച്ചു.

സീയുടെ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച് സോണിക്ക് നിര്‍ദ്ദേശം നല്‍കി. ട്രൈബ്യൂണല്‍ മാര്‍ച്ച് 12ന് വിഷയം വീണ്ടും പരിഗണിക്കും.

ലയനത്തിന് ട്രൈബ്യൂണല്‍ അംഗീകാരം നല്‍കിയതാണ്. അതിനാല്‍ അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കാനുള്ള അധികാരപരിധിയും ട്രൈബ്യൂണിലുണ്ടെന്ന് സീയുടെ അഭിഭാഷകന്‍ ജനക് ദ്വാരകദാസ് പറഞ്ഞു.

അതേസമയം സീയുടെ അപേക്ഷയെ ചോദ്യം ചെയ്തുകൊണ്ട് സോണി ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ട്രൈബ്യൂണല്‍ അംഗീകരിച്ചതിനാല്‍ ലയനം നടപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ച് സീയുടെ ഷെയര്‍ ഹോള്‍ഡറായ മാഡ് മെന്‍ ഫിലിം വെഞ്ചേഴ്‌സ് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയില്‍ മറുപടി നല്‍കാനും സോണിയോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും മാര്‍ച്ച് 12ന് ട്രൈബ്യൂണല്‍ പരിഗണിക്കും.

ലയനത്തിനുശേഷം സ്ഥാപനത്തെ ആരാണ് നയിക്കുക എന്നതിനെച്ചൊല്ലിയുള്ള പ്രതിസന്ധിക്കിടയിലാണ് സോണി പദ്ധതിയില്‍നിന്നും പിന്‍മാറിയത്.

X
Top