മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

25,000 രൂപ വരെ ക്യാഷ്ബാക്കുമായി സോണി ഇന്ത്യ

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സോണി ഇന്ത്യ ഓഫറുകൾ പ്രഖ്യാപിച്ചു. സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയത്തിലൂന്നി കേരളത്തിലെ വീടുകളിലേക്ക് നൂതന ഉത്പ്പന്നങ്ങളുടെയും വിനോദത്തിന്‍റെയും സന്തോഷം എത്തിക്കാനാണ് ഓണം എക്സ്ക്ലൂസീവ് ഓഫറുകളിലൂടെ സോണി ഇന്ത്യ ലക്ഷ്യമിടുന്നത്. സോണി ബ്രാവിയ ടെലിവിഷനുകള്‍, ഹോം തിയേറ്ററുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, ഡിജിറ്റല്‍ ഇമേജിംഗ് ഉത്പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം സോണി എക്സ്ക്ലൂസീവ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്. ഈ ഉത്സവ സീസണില്‍ 25 ശതമാനം വളര്‍ച്ചയാണ് സോണി ലക്ഷ്യമിടുന്നത്.

സോണി ബ്രാവിയ ടെലിവിഷന്‍ നിരയില്‍ തിരഞ്ഞെടുത്ത 43 ഇഞ്ച് മോഡലുകള്‍ക്ക് 18/0, 15/0 ഇഎംഐ ഫിനാന്‍സ് സ്കീമുകള്‍ ലഭ്യമാവും. മിക്ക മോഡലുകള്‍ക്കും 2,995 രൂപയുടെ ഫിക്സഡ് ഇഎംഐയും, 0, 3, 6, 9 മാസ കാലാവധിയില്‍ പൈന്‍ ലാബ്സ് ഇഎംഐ സ്കീമുകളും, 25,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ വാങ്ങുന്ന തിരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറന്‍റിയും, പരിമിത കാലത്തേക്കുള്ള ഓഫറെന്ന നിലയില്‍ തിരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ക്ക് ഒരു ഇഎംഐ സൗജന്യമായും ലഭിക്കും. ഈ ഓഫറുകള്‍ക്ക് പുറമെ  മുന്‍നിര 98 ഇഞ്ച് ബ്രാവിയ ടെലിവിഷന് 19,995 രൂപയുടെ പ്രത്യേക ഫിക്സഡ് ഇഎംഐയും ലഭ്യമാണ്.

ഹോം തിയേറ്ററുകള്‍ക്ക് 15/0 ഇഎംഐ സ്കീം, തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയാണ് ഓഫര്‍. തിരഞ്ഞെടുത്ത പാര്‍ട്ടി സ്പീക്കര്‍  മോഡലുകള്‍ക്ക് 1,595 രൂപ മുതലും, തിരഞ്ഞെടുത്ത ഹെഡ്ഫോണ്‍ മോഡലുകള്‍ക്ക് പ്രതിമാസം 721 രൂപയില്‍ തുടങ്ങുന്ന ഇഎംഐയും ലഭ്യമാണ്. സോണി ആല്‍ഫ ക്യാമറകള്‍ ഓണം ഓഫര്‍ കാലയളവില്‍ 1,31,560 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. 128 ജിബി ഹൈസ്പീഡ് മെമ്മറി കാര്‍ഡ്, അഡീഷണല്‍ റീചാര്‍ജബിള്‍ ബാറ്ററി, ബാറ്ററി ചാര്‍ജര്‍ എന്നിവ ഉള്‍പ്പെടുന്ന 32,560 രൂപയുടെ സൗജന്യ സമ്മാനങ്ങളും ഇതോടൊപ്പം ലഭിക്കും. ഈ ഓഫറുകള്‍ ആഗസ്റ്റ് 31 വരെ മാത്രമായിരിക്കും.

X
Top