
ആലപ്പുഴ: ആഗോള തലത്തിൽ സെറാമിക് ടൈലുകളുടെയും ഭവന-കെട്ടിട നിർമാണ സൊല്യൂഷനുകളുടെയും നിർമാതാക്കളായ സോമനി സെറാമിക്സ് ലിമിറ്റഡ് കായംകുളത്ത് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അറ്റ്ലിയർ ഷോറൂം തുറന്നു. പ്രതാപമൂട് ജെഎൻ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന1000 ചതുരശ്ര അടി വിസ്തീർണമുള്ള സോമനി സ്റ്റുഡിയോ ഷോറൂമിനൊപ്പമാണ് 1200 ചതുരശ്ര അടി വിസ്തീർണമുള്ള അറ്റ്ലിയർ സ്ഥാപിച്ചിരിക്കുന്നത്.
അറ്റ്ലിയർ ഷോറൂമിൽ കവർ സ്റ്റോൺ സ്ലാബുകൾ, റെഗാലിയ ഫോർമാറ്റ് ജിവിടി സ്ലാബുകൾ, കൊളറാറ്റോ ശ്രേണി, വിവിധ മൊസൈക്കുകൾ, ചുവർ ചിത്രങ്ങൾ, ക്ലാസിക് ഇറ്റാലിയൻ രൂപകല്പനയെ പ്രതിഫലിപ്പിക്കുന്ന ഇറ്റാൽ മാർമി ശേഖരം, പോർട്ടോ, സെഡിമെന്റോ ശ്രേണികൾ, ടൈൽ പശകളുടെയും ഗ്രൗട്ടുകളുടെയും ഇസഡ്‌വൈ ഫിക്സ് ഡിസ്പ്ലേ തുടങ്ങിയവ ലഭ്യമാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ഡിസൈൻ മികവിന്റെയും നവീകരണത്തിന്റെയും പര്യായമായ സോമനിയുടെ അറ്റ്ലിയർ ഷോറൂമിന്റെ ഉദ്ഘാടനം ഒരു പുതിയ ഇടം തുറക്കുന്നതിനപ്പുറം ഉപഭോക്തൃ അനുഭവത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്യുന്നതായി സോമാനി സെറാമിക്സ് ലിമിറ്റഡ് ജോയിന്റ് പ്രസിഡന്റ് സുജിത് കുമാർ മൊഹന്തി പറഞ്ഞു.





