ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

സ്‌മോള്‍കാപ്‌ ഓഹരികള്‍ 2024ലും ഇരട്ടി നേട്ടം നല്‍കുന്നു

2024ല്‍ നല്‍കിയതു പോലെ ഒരു കൂട്ടം സ്‌മോള്‍കാപ്‌ ഓഹരികള്‍ 2025ലും നിക്ഷേപകരുടെ സമ്പത്ത്‌ ഇരട്ടിയാക്കി. വിപണിയിലുണ്ടായ തിരുത്തലിനു ശേഷം നടത്തിയ കരകയറ്റത്തില്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ ശക്തമായ കുതിപ്പാണ്‌ നടത്തിയത്‌.

കഴിഞ്ഞ മൂന്ന്‌ മാസത്തിനുള്ളില്‍ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക 21 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 12 ശതമാനമാണ്‌ മുന്നേറിയത്‌.. എന്‍എസിഎല്‍ ഇന്‍ഡസ്‌ട്രീസ്‌ 192 ശതമാനമാണ്‌ കഴിഞ്ഞ മൂന്ന്‌ മാസം കൊണ്ട്‌ ഉയര്‍ന്നത്‌. ഗാര്‍ഡന്‍ റീച്ച്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌ ഇക്കാലയളവില്‍ 147 ശതമാനം നേട്ടം നല്‍കി.

സുവന്‍ ലൈഫ്‌, സെഞ്ചുറം ഇലക്‌ട്രോണിക്‌സ്‌, കോസ്‌മോ ഫസ്റ്റ്‌, ഭാരത്‌ ഡയനാമിക്‌സ്‌, സെന്‍ ടെക്‌, മാംഗ്ലൂര്‍ കെമിക്കല്‍സ്‌ എന്നീ ഓഹരികളുടെ വില ഇരട്ടിയായി. വിപണിയിലെ തിരുത്തലില്‍ പല സ്‌മോള്‍കാപ്‌ ഓഹരികളും ശക്തമായ ഇടിവിനാണ്‌ വിധേയമായത്‌.

വിപണി കരകയറിയപ്പോള്‍ ഇവയില്‍ ഒരു വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റമുണ്ടായി.

X
Top