
കൊച്ചി: പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സ്കീം തുടങ്ങിയ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ നിലനിറുത്തി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സുകന്യ സമൃദ്ധി സ്‌ക്കീമില്‍ 8.2 ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തെ നിക്ഷേപങ്ങളുടെ പലിശ 7.1 ശതമാനമാണ്.
പി.പി.എഫിന്റെ പലിശ 7.1 ശതമാനവും പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനവും പലിശ നിലനിറുത്തി. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റുകളുടെ പലിശ 7.7 ശതമാനമാണ്.






