സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

സ്‌കിപ്പർ ലിമിറ്റഡിന് 1,305 കോടി രൂപയുടെ പുതിയ ഓർഡറുകൾ

കൊൽക്കത്ത: പ്രമുഖ പവർ ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ശൃംഖല നിർമാതാക്കളായ സ്‌കിപ്പർ ലിമിറ്റഡിന് ഇന്ത്യയിലും വിദേശ വിപണികളിലുമായി 1,305 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.

വടക്കേ അമേരിക്കയിലെ ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ പദ്ധതികൾക്കായി ട്രാൻസ്‌മിഷൻ ടവറുകളും മോണോപോളുകളും വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകളും പ്രമുഖ ആഭ്യന്തര ഡെവലപ്പറിൽനിന്നുള്ള രണ്ട് 765 കെവി ട്രാൻസ്‌മിഷൻ ലൈൻ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

പുതിയ ഓർഡറുകൾ കമ്പനിയുടെ ആഭ്യന്തര-അന്താരാഷ്ട്ര ടി&ഡി ബിസിനസിലെ വളർച്ചാ സാധ്യതകൾ ശക്തിപ്പെടുത്തുന്നതായി സ്‌കിപ്പർ ലിമിറ്റഡ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു.

വികസിത വിപണികളിൽ കയറ്റുമതി ബിസിനസിന് വീണ്ടും ശക്തമായ മുന്നേറ്റം ലഭിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

X
Top