എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

പഞ്ചാബ് നാഷണൽ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 5,532 കോടി രൂപ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 4,904 കോടി രൂപയിൽനിന്ന് 12.8 ശതമാനം വർധിച്ച് 5,532 കോടി രൂപയായി. ജൂലൈ–സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റപലിശ വരുമാനം 10.8 ശതമാനം ഉയർന്ന് 11,601 കോടി രൂപയായി.

പ്രവർത്തനലാഭം 4.2 ശതമാനം വർധിച്ച് 7,532 കോടി രൂപയിലെത്തി. മൊത്തം വരുമാനം 5.4 ശതമാനം വർധിച്ച് 38,185 കോടി രൂപയായി.

2026 സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന്റെ ആഗോള ബിസിനസ് 11.9 ശതമാനം വർധിച്ച് 31.18 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 9.9 ശതമാനം ഉയർന്ന് 17.77 ലക്ഷം കോടി രൂപയും വായ്പകൾ 14.7 ശതമാനം വർധിച്ച് 13.41 ലക്ഷം കോടി രൂപയുമായി.

മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുൻവർഷത്തെ 3.45 ശതമാനത്തിൽനിന്ന് 2.55 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.36 ശതമാനത്തിൽനിന്ന് 0.25 ശതമാനമായി മെച്ചപ്പെട്ടു. എംഎസ്എംഇ വായ്പകളിൽ 19.8 ശതമാനവും കാർഷിക മുൻഗണനാ മേഖലയിലെ വായ്പകളിൽ 18.1 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ഡിജിറ്റൽ ഇടപാടുകൾ 31 ശതമാനം വർധിച്ച് 408 കോടിയായി. ബാങ്കിന്റെ ആകെ ഇടപാടുകളുടെ 95.7 ശതമാനവും ഡിജിറ്റൽ വഴിയായിരുന്നു.

X
Top