
കൊൽക്കത്ത: പ്രമുഖ പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ശൃംഖല നിർമാതാക്കളായ സ്കിപ്പർ ലിമിറ്റഡിന് ഇന്ത്യയിലും വിദേശ വിപണികളിലുമായി 1,305 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.
വടക്കേ അമേരിക്കയിലെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ പദ്ധതികൾക്കായി ട്രാൻസ്മിഷൻ ടവറുകളും മോണോപോളുകളും വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകളും പ്രമുഖ ആഭ്യന്തര ഡെവലപ്പറിൽനിന്നുള്ള രണ്ട് 765 കെവി ട്രാൻസ്മിഷൻ ലൈൻ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
പുതിയ ഓർഡറുകൾ കമ്പനിയുടെ ആഭ്യന്തര-അന്താരാഷ്ട്ര ടി&ഡി ബിസിനസിലെ വളർച്ചാ സാധ്യതകൾ ശക്തിപ്പെടുത്തുന്നതായി സ്കിപ്പർ ലിമിറ്റഡ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു.
വികസിത വിപണികളിൽ കയറ്റുമതി ബിസിനസിന് വീണ്ടും ശക്തമായ മുന്നേറ്റം ലഭിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.






