വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ഷിപ്പിംഗ് പദ്ധതികളിലെ ധനസമ്പാദന പ്രക്രിയ വേഗത്തിലാക്കണമെന്ന് നിർമല സീതാരാമൻ

മുംബൈ: തിരഞ്ഞെടുത്ത പദ്ധതികളുടെ ധനസമ്പാദന പ്രക്രിയ വേഗത്തിലാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

“12 പ്രധാന തുറമുഖങ്ങളിൽ ഒമ്പതെണ്ണത്തിലും അസറ്റ് മോണിറ്റൈസേഷന് സാധ്യതയുള്ള 31 പ്രോജക്ടുകളെങ്കിലും കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ വഴി ധനസമ്പാദനം നടത്തുന്നതിന് ഷിപ്പിംഗ് മന്ത്രാലയം ഇവയിൽ വേഗത്തിൽ നീങ്ങണമെന്ന് ഞാൻ കരുതുന്നു. ഇത് വഴി ഏകദേശം 14,483 കോടി രൂപ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു,” മുംബൈയിൽ നടന്ന ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023 ൽ സീതാരാമൻ പറഞ്ഞു.

2021 ഓഗസ്റ്റിൽ ആരംഭിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അസറ്റ് മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ അല്ലെങ്കിൽ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി) 2021-22ലെ കേന്ദ്ര ബജറ്റിൽ പറഞ്ഞിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇൻഫ്രാസ്ട്രക്ചർ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് നീതി ആയോഗ് വികസിപ്പിച്ചെടുത്തതാണ്.

2022 മുതൽ 2025 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തെ കാലയളവിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന ആസ്തികൾ വഴി മൊത്തം 6 ലക്ഷം കോടി രൂപയുടെ ധനസമ്പാദന സാധ്യതയാണ് NMP കണക്കാക്കുന്നത്.

X
Top