ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

29 മ്യൂച്വല്‍ ഫണ്ടുകളിലെ പ്രതിമാസ എസ്‌ഐപികള്‍ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 20 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചു

മുംബൈ: സിസ്റ്റമറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിശ്ചിത തുക നിക്ഷേപിച്ചവര്‍ക്ക് 29 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 20 ശതമാനത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കി. എക്‌സ്‌ഐആര്‍ആര്‍ അഥവാ എക്‌സ്റ്റെന്‍ഡഡ് ഇന്റേര്‍ണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ രീതി ഉപയോഗിച്ചാണ് എസ്‌ഐപികളുടെ പ്രകടനം അളന്നത്.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ്പ് ഫണ്ട് 25.67 ശതമാനം എക്സ്ഐആര്‍ആര്‍ നല്‍കിയപ്പോള്‍ ബന്ധന്‍ സ്മോള്‍ ക്യാപ് ഫണ്ട് 25.52 ശതമാനവും നിക്ഷേപമായ 6 ലക്ഷം രൂപ 11.16 ലക്ഷം രൂപയായി വളരുകയായിരുന്നു. ഇന്‍വെസ്‌കോ ഇന്ത്യ മിഡ്ക്യാപ്പ് ഫണ്ട് 24.61 ശതമാനവും എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഫണ്ട് 23.58 ശതമാനവും മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍ജ് & മിഡ്ക്യാപ്പ് ഫണ്ട് 23.25 ശതമാനവും എക്സ്ഐആര്‍ആര്‍ സമ്മാനിച്ചു. അഞ്ചുവര്‍ഷം മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ്പ് ഫണ്ടില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചെങ്കില്‍ അത് 11.16 ലക്ഷം രൂപയായി വളരുമായിരുന്നു.

നിരവധി മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളും ശക്തമായ ഫലങ്ങള്‍ കാണിച്ചു. നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട് 22.72 ശതമാനവും എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് 22.69 ശതമാനവും ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് 21.64 ശതമാനവും എച്ച്ഡിഎഫ്സി ഫ്‌ലെക്സി ക്യാപ് ഫണ്ട് 21.52 ശതമാനവും റിട്ടേണ്‍ നല്‍കി. ആസ്തിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ സ്‌മോള്‍ ക്യാപ് ഫണ്ടായ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്്  21.23 ശതമാനവും  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 20.76 ശതമാനവും, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് 20.65 ശതമാനവും, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മിഡ്ക്യാപ് ഫണ്ട് 20.62 ശതമാനവും ആദായമാണ് നല്‍കിയത്.

നികുതി ലാഭിക്കല്‍ പദ്ധതികളിലുള്‍പ്പെട്ട, എസ്ബിഐ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് 20.43 ശതമാനവും, എച്ച്ഡിഎഫ്സി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് 20.19 ശതമാനവും, കൊട്ടക് മിഡ്ക്യാപ് ഫണ്ട് 20.16 ശതമാനവും സമ്മാനിച്ചു.

മറ്റ് ചില ഫണ്ടുകള്‍ 20 ശതമാനത്തിനടുത്തെത്തി. നിപ്പോണ്‍ ഇന്ത്യ വാല്യു ഫണ്ട് -19.69 ശതമാനം, പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് – 17.83 ശതമാനം മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ്പ് ഫആക്‌സിസ് ലാര്‍ജ് ക്യാപ് ഫണ്ട് -10.21 ശതമാനം, യുടിഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് -9.50 ശതമാനം,ശ്രീറാം ഫ്‌ലെക്‌സി ക്യാപ് ഫണ്ട് -9.34 ശതമാനം, ശ്രീറാം ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് -9.29 ശതമാനം, ആക്‌സിസ് ഫോക്കസ്ഡ് ഫണ്ട് -9.08 ശതമാനം, മോത്തിലാല്‍ ഓസ്വാള്‍ ഫോക്കസ്ഡ് ഫണ്ട് -8.46 ശതമാനം എന്നിങ്ങനെ.

X
Top