Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

എസ്‌ഐപി നിര്‍ത്തലാക്കുന്ന പ്രവണത കുറയുന്നു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന പ്രവണത കുറയുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ്‌ കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതം (എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ) ജനുവരിയില്‍ 74.83 ശതമാനമായി കുറഞ്ഞു. ഡിസംബറില്‍ ഇത്‌ 85.3 ശതമാനമായിരുന്നു. ജനുവരിയില്‍ 55.46 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിര്‍ത്തല്‍ ചെയ്‌തത്‌.

അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌ 74.11 ലക്ഷം അക്കൗണ്ടുകളാണ്‌. ഡിസംബറില്‍ 51.57 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കപ്പെടുകയും 60.46 ലക്ഷം അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്‌തിരുന്നു.

ജനുവരിയില്‍ മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 1,02,928 ലക്ഷം ആണ്‌. ഡിസംബറില്‍ ഇത്‌ 1,00,173 ആയിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ അക്കൗണ്ടുകളുടെ എത്ര ശതമാനമാണ്‌ നിര്‍ത്തലാക്കുകയോ കാലയളവ്‌ കഴിഞ്ഞതോ ആയ അക്കൗണ്ടുകള്‍ എന്നതാണ്‌ എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ സൂചിപ്പിക്കുന്നത്‌.

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ഐപി.

തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ്‌ ഇത്‌. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌.

ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു. ഒന്നിച്ച്‌ വലിയ തുക നിക്ഷേപം നടത്തുന്നതിന്‌ പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത്‌ ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്‌ എസ്‌ഐപി.

ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ എസ്‌ഐപിയുടെ മേന്മ.

X
Top