കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യ

കേന്ദ്ര പെൻഷൻകാർക്ക് ഇനി ഒറ്റ പോർട്ടൽ

ന്യൂഡൽഹി: കേന്ദ്ര പെൻഷൻകാർക്ക് ഇനി ഇടപാടുകൾക്കായി സംയോജിത പോർട്ടൽ. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പോർട്ടൽ മതിയാകും. ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ പെൻഷൻ സേവ പോർട്ടൽ കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചു.

ബാക്കി 16 പെൻഷൻ വിതരണ ബാങ്കുകളും അവരുടെ പോർട്ടലുകൾ ഇതുമായി ഉടൻ ബന്ധിപ്പിക്കും. നിലവിൽ പെൻഷനുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പോർട്ടലുകളും ഇതുമായി ലയിപ്പിക്കും.ബന്ധിപ്പിക്കൽ പൂർണ തോതിലാകുന്നതോടെ ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓൺലൈൻ പെൻഷൻ അക്കൗണ്ട് തുറക്കാം.

പ്രതിമാസ പെൻഷൻ സ്ലിപ്പുകൾ, ഫോം 16, ലൈഫ് സർട്ടിഫിക്കറ്റിന്റെ സ്ഥിതി എന്നിവയെല്ലാം ഈ പോർട്ടലിലൂടെ അറിയാനാകും.

X
Top